മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് വിന്ദുജ മേനോന്. പവിത്രം എന്ന സിനിമയിലെ മോഹന്‍ലാലിന്റെ അനുജത്തിയായി വന്ന് എല്ലാവരുടെയും പ്രിയങ്കരിയായി വിന്ദുജ മാറി.
മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പവിത്രം തന്നെയാണ് വിന്ദുജയുടെതായി ആദ്യം മനസില്‍ വരുന്ന ചിത്രം.
ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം 1994ലാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ ചേട്ടച്ഛനും വിന്ദുജയുടെ മീനാക്ഷിയും ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്ക്കുന്നു.
ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്ന പ്രിയദര്ശന് ചിത്രത്തിലൂടെയാണ് വിന്ദുജയുടെ തുടക്കം. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിന്ദുജ മേനോന് പ്രവര്‍ത്തിച്ചു.
വിവാഹ ശേഷം സിനിമ വിട്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരു വേഷം ചെയ്തു തിരിച്ചെത്തി. അതേസമയം ഒരഭിമുഖത്തില്‍ വിന്ദുജ പറഞ്ഞകാര്യങ്ങള്‍ വൈറലായിരുന്നു.
കമലദളത്തില്‍ മോനിഷ ചെയ്ത മാളവിക എന്ന കഥാപാത്രം ചെയ്യേണ്ടത് ഞാനായിരുന്നു. ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല.
പവിത്രത്തിന്റെ ലൊക്കേഷനില്‍ ആദ്യം പോവുമ്പോള്‍ കമലദളത്തിലെ റോള്‍ ചെയ്യാത്തതിന് ചേട്ടച്ഛന് എന്തെങ്കിലും പറയുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ചേട്ടച്ഛന് അതിനെ കുറിച്ച് പിന്നെ ഒന്നും എന്നോട് സംസാരിച്ചിട്ടില്ല.
സ്വന്തം കുടുംബാംഗത്തെ പോലെ അദ്ദേഹത്തെ ഇന്നും എന്നെ കാണുന്നു. പവിത്രത്തിന് മുമ്പും ചേട്ടച്ഛനുമായി നല്ല സൗഹൃദമുണ്ടായിരുന്നു പവിത്രം സിനിമയുടെ സമയം മുതലാണ് ചേട്ടച്ഛാ എന്ന് വിളിക്കാന്‍ തുടങ്ങിയത്. ഞാന്‍ ഒരിക്കലും ലാലേട്ടാ എന്നോ ലാല്‍ സാര്‍ എന്നോ വിളിക്കാറില്ലെന്നും വിന്ദുജ പറയുന്നു.