ആൺകുട്ടികൾ നൃത്തം അഭ്യസിച്ചാൽ സ്ത്രൈണത വരുമെന്നത് തെറ്റായ ധാരണയാണ്.
നൃത്തം ആദ്യം ചെയ്ത് തുടങ്ങിയത് പോലും പുരുഷന്മാരാണ്. പിന്നീട് സ്ത്രീകൾക്ക് വേണ്ടി ചെറിയ മാറ്റങ്ങൾ വരുത്തിയതാണ്.
ഭരതനാട്യം അതിന്റെ ചിട്ടയോടെ പഠിക്കുന്ന ഒരു ആൺകുട്ടിക്കും ഒരിക്കലും സ്ത്രൈണത വരില്ല.
ഒരു ലാസ്യവും ഗ്രേസും മാത്രമാണ് ആ കുട്ടിയിൽ കാണാൻ കഴിയുന്നത്. അത് സ്ത്രൈണത എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല.
ഒരു പരിധിവരെ നൃത്തം പഠിച്ചാൽ സ്ത്രൈണത വരുമെന്ന ചിന്തയാണ് ചില ആൺകുട്ടികളെ എങ്കിലും നൃത്തത്തിൽ നിന്ന് മാറ്റി നിർത്തുന്നത്.
സ്ത്രൈണത വരാൻ മറ്റ് പല കാരണങ്ങളുമുണ്ട്. അങ്ങനെയുള്ള ഒരു കുട്ടി ഡാൻസ് പഠിച്ചില്ലേലും സ്ത്രൈണത വരും.
ക്ലാസിക് ഭരതനാട്യം അതിന്റെ ചിട്ടയോടെ പഠിക്കുന്ന ഒരു കുട്ടിക്ക് ഒരിക്കലും സ്ത്രൈണതയുണ്ടാകില്ല.
നിരവധി പെൺകുട്ടികൾക്കൊപ്പം നൃത്തം പഠിക്കുമ്പോൾ അവരുടേതായ ചില രീതികൾ ആൺകുട്ടികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
-വിനീത്