മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വലൻസിയയ്ക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂണിയറിനു വിലക്കില്ല.
ഇഞ്ചുറി ടൈമിൽ വലെൻസിയൻ താരം ഹ്യൂഗോ ഡ്യൂറോയുടെ മുഖത്തടിച്ചെന്ന കുറ്റത്തിനായിരുന്നു വിനീഷ്യസ് ചുവപ്പുകാർഡ് കണ്ടത്.
എന്നാൽ, അതിനു മുന്പ് ഡ്യൂറോ വിനീഷ്യസിന്റെ കഴുത്തു കൂട്ടി ചുറ്റിപ്പിടിച്ച ദൃശ്യം വിഎആർ റഫറി മാച്ച് റഫറിയെ കാണിച്ചില്ല.
ഇതിനു പിന്നാലെ വിനീഷ്യസ് വംശീയാധിക്ഷേപം ലാ ലിഗയിലും സ്പെയ്നിൽ സാധാരണമാണെന്നു സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിഎആർ റഫറിയെ സസ്പെൻഡ് ചെയ്ത സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ, വിനീഷ്യസിനെ ചുവപ്പു കാർഡ് കാണുന്പോഴുള്ള മത്സരവിലക്കിൽനിന്നു മുക്തനുമാക്കി.
വിനീഷ്യസിനെതിരേ വംശീയാധിക്ഷേപം നടന്ന വലൻസിയൻ സ്റ്റേഡിയത്തിലെ സ്റ്റാൻഡിൽ അഞ്ചു മത്സരങ്ങളിൽ ആരാധകർക്കു പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.