തിരുവനന്തപുരം: തീയറ്ററുകളില്‍ ദേശീയഗാനം കേള്പ്പിക്കുന്നതിനെതിരേ ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്.
താനൊരു തികഞ്ഞ രാജ്യസ്നേഹിയാണ്. എന്നാല്‍ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ ആ മേഖലയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ മറ്റ് കാരണങ്ങളുടെ പേരില്‍ സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കുന്നത് അംഗീകരിക്കാനാവില്ലയെന്നും വിനീത് പറയുന്നു.
സെന്‍സര്‍ഷിപ്പുകളില്‍ അനാവശ്യ ഇടപെടലുള്‍ നടത്തുന്നതും സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്ന് വിനീത് പറഞ്ഞു. കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് വിനീത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സെന്സര്ഷിപ്പുകളിലെ അനാവശ്യ ഇടപെടലുകള്‍ ഒരു പരിധിവരെ എഴുത്തിലെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നുവെന്നും വിനീത് പറയുന്നു. തീയറ്ററിലെ ദേശീയഗാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പ്രമുഖര്‍ ഇതിനകം പ്രസ്താവനകള്‍ നടത്തിക്കഴിഞ്ഞു.