കൊച്ചി: കൊച്ചിയിൽ തുടങ്ങുന്ന ലാലിഗ ഫുട്ബോൾ പ്രീസീസണ് ടൂർണമെന്റിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് തിരിച്ചടി. സ്ട്രൈക്കർ സി.കെ.വിനീതിന് ടൂർണമെന്റിൽ കളിക്കാൻ കഴിയില്ല. താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് തിരിച്ചടിയായത്. വിനീതിന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യ പ്രീസീസണ് ഫുട്ബോൾ ടൂർണമെന്റിനാണ് കൊച്ചി ചൊവ്വാഴ്ച മുതൽ വേദിയാകുന്നത്. ഓസ്ട്രേലിയൻ ലീഗ് ടീമായ മെൽബണ്‍ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്പാനിഷ് ലീഗിലെ ജിറോണ എഫ്സിയാണു ടൂർണമെന്റിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.