അരവിന്ദന്റെ അതിഥികൾ ചിത്രം പുറത്തിറങ്ങുന്നതോടെ വിനീത് ശ്രീനിവാസൻ അഭിനയത്തിന് വിശ്രമം നൽകും. ഇടവേള കഴിഞ്ഞ് തിരിച്ചെത്തുന്നത് ഒരു സിനിമയും ആയിട്ടായിരിക്കും. സംവിധാനത്തിലും തിരക്കഥ രചനയിലും കൂടുതൽ ശ്രദ്ധനൽകാനാണ് ഈ തീരുമാനം.
പുതിയ ചിത്രത്തിന്റെ കഥ ഏകദേശം പൂർത്തിയായെന്നും ആ സിനിമയ്ക്കായി ഒരുപാട് യാത്രകൾ നടത്തേണ്ടിവരുമെന്നും അതിനാലാണ് അഭിനയത്തിൽ നിന്നും അവധിയെടുക്കുന്നതെന്നും താരം പറഞ്ഞു.