മലര്‍വാടി ആര്‍ട്സ് ക്ലബിനു മുന്‍പേ ഞാനെഴുതിയ തിരക്കഥ ആദ്യം ദുല്‍ഖറിനോടാണ് പറഞ്ഞത്. ദുല്‍ഖര്‍ അഭിനയിച്ച് തുടങ്ങുന്നതിനും മുന്‍പായിരുന്നു അത്.
ദുല്‍ഖറിന് സിനിമയില്‍ താല്പര്യമുണ്ടെന്നറിഞ്ഞിട്ടാണ് സമീപിച്ചത്. പക്ഷെ ദുല്‍ഖറിന് അത് ഇഷ്ടമാവാത്തതു കൊണ്ട് ആ പ്രൊജക്റ്റ് നടന്നില്ല.
എന്റെ ആ സ്ക്രിപ്റ്റ് കൊള്ളില്ലായിരുന്നു. ഫസ്റ്റ് ഹാഫ് ദുല്‍ഖറിന് ഇഷ്ടപ്പെട്ടു. സെക്കന്‍ഡ് ഹാഫ് ദുല്‍ഖറിന് ഇഷ്ടമായില്ല. അച്ഛന് വായിച്ചിട്ട് ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും ഇഷ്ടമായില്ല. അങ്ങനെ അത് മടക്കിവെച്ചു. -വിനീത് ശ്രീനിവാസൻ