2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം വന്‍വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.
ഇപ്പോള്‍ ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്തതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്.
വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ…2018 എന്ന ചിത്രത്തില്‍ ചെറിയൊരു ഭാഗത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഭാഗം മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളു.
കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് സിനിമ കാണാനായത്. മികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്.
ജൂഡ് അടക്കം ഈ സിനിമയുടെ ഭാഗമായ പലരും എന്റെ സുഹൃത്തുക്കളാണ്, ഇത്രയും കഴിവുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതുതന്നെ അഭിമാനമാണ്.
ഈ കാലത്ത് മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നുവെന്ന് വിനീത് പറയുന്നു.