പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത സിനിമയാണ്
ഹൃദയം.
ജനുവരി 21ന് ആയിരുന്നു ഹൃദയം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.
ഇപ്പോള്‍ പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസന് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പ്രണവ് വളരെ സിംപിളായിട്ടുള്ള മനുഷ്യനാണെന്നും ഒന്നും വെട്ടിപ്പിടിക്കണം എന്ന രീതിയിലുള്ള ആഗ്രഹമൊന്നുമില്ലാത്ത ഒരാളാണെന്നുമാണ് വിനീത് പറയുന്നത്.
നല്ല വായനയുള്ളതു കൊണ്ടും ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും ചെയ്യുന്നത് കൊണ്ട് ജീവിതത്തെ മറ്റൊരു തലത്തില്‍ കാണുന്നയാളാണ് പ്രണവ്.
സിനിമയില്‍ അഭിനയിക്കുന്നില്ലായിരുന്നുവെങ്കില് അവന് നമ്മുടെ അടുത്തുവന്ന് നിന്നാല്‍ പോലും നമ്മള് ശ്രദ്ധിക്കില്ല.
കാരണം, ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ പെരുമാറുകയോ ജീവിക്കുകയോ ചെയ്യുന്ന ഒരാളല്ല പ്രണവെന്നും വിനീത് പറഞ്ഞു.
ലളിതമായി ജീവിക്കുന്നതും അങ്ങനെ മുന്നോട്ടു പോകുന്നതും അയാളുടെ രീതിയാണെന്ന് തോന്നിയിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന ഒരാളാണ്.
ഒരു മലയുടെ മുകളില്‍ ഷൂട്ട് കഴിഞ്ഞ് വന്നാല്‍ അവിടെ ആള്ക്കാര് ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളൊക്കെ എടുത്ത് വൃത്തിയാക്കുന്ന പ്രണവിനെ കാണാവുന്നതാണ്.
അവന്റെ ലഗേജ് മറ്റൊരാളും എടുക്കാന്‍ അനുവദിക്കില്ല. അങ്ങനെ ഒത്തിരിയേറെ പ്രത്യേകതകളുണ്ട് പ്രണവിനെന്ന് വിനീത് പറയുന്നു.