മലയാളികളുടെ പ്രിയ താരമാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്ത വിനീത്. പിന്നെ രചയിതാവും സംവിധായകനും നടനുമൊക്കെയായി മലയാളികളുടെ മനം കീഴടക്കുകയായിരുന്നു.
അച്ഛന്‍ ശ്രീനിവാസനെപ്പോലെ വിനീതിനെയും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരത്തിന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.
എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ ബുദ്ധിമുട്ടോടെ ചെയ്ത റൊമാന്റിക് രംഗത്തെ കുറിച്ചാണ് വിനീത് ശ്രീനിവസന്‍ തുറന്ന് പറയുന്നത്.
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ കാതല്‍ സന്ധ്യയുമായി അഭിനയിച്ച റൊമാന്‍സ് രംഗത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇത്തരം രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ച് വിനീത് വെളിപ്പെടുത്തുന്നത്.
റൊമാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. കാമറയ്ക്ക് മുന്നിലാണ് ചെയ്യുന്നതെന്ന ബോധ്യം ചമ്മലുണ്ടാക്കും.
സന്ധ്യയുമായി ട്രാഫിക്കില്‍ ചെയ്ത റൊമാന്റിക് സീന്‍ എന്നെ വല്ലാതെ വലച്ചു കളഞ്ഞ സീനാണ്. ഒരുപാട് ടേക്കുകള്‍ എടുത്താണ് ലിഫ്റ്റിലെ റൊമാന്റിക് സീന്‍ പൂര്‍ത്തികരിച്ചത്.
പക്ഷേ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴൊന്നും ഈ റൊമാന്റിക് സീന്‍സ് എനിക്ക് പ്രശ്‌നമല്ലതായി. ചെയ്യുന്നത് ജോലി ആണെന്ന് തോന്നി തുടങ്ങിയതോടെ അത്തരം ചമ്മലൊക്കെ ഇല്ലാതായെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.