കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് അച്ഛന്‍ എന്നോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നതെല്ലാം തെറ്റാണ്! വ്യാജവാര്‍ത്തകള്‍ നിഷേധിച്ച് വിനീത് ശ്രീനിവാസന്‍ രംഗത്ത്

ശ്രീനിവാസന്‍ തന്നോട് ഉപദേശിച്ചത് എന്നു പറഞ്ഞ് വിനീത് ശ്രീനിവാസന്‍ പറഞ്ഞതായി സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന പ്രസ്താവന തീര്‍ത്തും തെറ്റാണെന്നും പ്രചരിക്കുന്നതുപോലെ ഒന്നും അച്ഛന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത്.

അച്ഛന്‍ ഒരിക്കലും എന്നോട് കമ്യൂണിസ്റ്റ് ആകരുതെന്ന് പറഞ്ഞിട്ടില്ല. പ്രചരിക്കുന്നത് 100% അസത്യമാണ്. ഫേസ്ബുക്കിലെ പോസ്റ്റിലൂടെ വിനീത് ശ്രീനിവാസന്‍ പറയുന്നു. പോസ്റ്റിലെ സന്ദേശം ഇപ്രകാരമാണ്, ‘ അച്ഛന്‍ എനിക്ക് ആദ്യം തന്ന ഉപദേശം കമ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ അച്ഛന്‍ പറഞ്ഞു നീ കമ്യൂണിസ്റ്റാകരുത്. അത് അച്ഛന് പറ്റിയ വലിയ തെറ്റായിരുന്നു.

‘കമ്യൂണിസം ഇന്ന് ജനങ്ങളെ പറ്റിച്ച് ചിലര്‍ക്ക് ജീവിക്കാനുള്ള ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍ കൊത്തി കുരുങ്ങുന്നു, നേതാക്കള്‍ അത് ആഹാരമാക്കുന്നു എന്ന് ശ്രീനിവാസന്‍ പ്രസ്താവിച്ചു എന്ന രീതിയിലും പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.

ഇങ്ങനെ അദ്ദേഹം പറഞ്ഞോ എന്ന് നിരവധിപ്പേര്‍ വിനീതിനോട് ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് വിശദീകരണവുമായി ഫേസ്ബുക്കില്‍ എത്തിയത്. ഈ വ്യാജപ്രചരണത്തിനെതിരെ അച്ഛന്‍ പണ്ട് പോലീസില്‍ പരാതി നല്‍കിയിരുന്നതാണ്, അച്ഛന്‍ എന്നോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്നാണ് വിനീതിന്റെ കുറിപ്പ്.

Related posts