ഈ ചിത്രത്തില്‍ മൂന്ന് പേരുണ്ട്! വീണ്ടും ആ സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

ന​ട​നും സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​ൻ വീ​ണ്ടും അ​ച്ഛ​നാ​കു​ന്നു. ആ​ദ്യ മ​ക​ന് ര​ണ്ട് വ​യ​സാ​കു​ന്ന വേ​ള​യി​ൽ ഭാ​ര്യ​യും മ​ക​നും ക​ട​ൽ കാ​ഴ്ച്ച ക​ണ്ട് നി​ൽ​ക്കു​ന്ന ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചാ​ണ് താ​രം സ​ന്തോ​ഷ വാ​ർ​ത്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

“എ​ന്‍റെ മ​ക​ന് ഇ​ന്ന് ര​ണ്ട് വ​യ​സാ​വു​ക​യാ​ണ്. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു​ള്ളി​ൽ അ​വ​ന്‍റെ അ​മ്മ അ​ടു​ത്ത കു​ഞ്ഞി​ന് ജന്മം ​ന​ൽ​കും. അ​തു​കൊ​ണ്ട് ഈ ​ചി​ത്ര​ത്തി​ൽ മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്’. വി​നീ​ത് കു​റി​ച്ചു.

ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2012 ഒ​ക്ടോ​ബ​ർ 18നാ​ണ് വി​നീ​ത്, ദി​വ്യ​യെ വി​വാ​ഹം ചെ​യ്ത​ത്. വി​ഹാ​ൻ എ​ന്നാ​ണ് വി​നീ​തി​ന്‍റെ മ​ക​ന്‍റെ പേ​ര്.

Related posts