സമാധാനം വേണമെന്നാഗ്രഹിക്കുമ്പോഴൊക്കെ ഞാനോടിയെത്തുന്നത് വീട്ടിലേക്കാണ്. ചിലർക്ക് കൂട്ടുകാരുമായി കൂടുമ്പോഴായിരിക്കും റിലാക്സേഷൻ കിട്ടുക.
എനിക്ക് വീട്ടിലെത്തുമ്പോഴാണ് അത് കിട്ടുന്നത്. സിനിമയെന്നത് നമുക്ക് അതിനോടുള്ള പാഷൻകൊണ്ട് നമ്മളെ മുന്നോട്ടുകൊണ്ടുപോകുന്ന കാര്യമാണ്.
ശരിക്കും കുടുംബമാണ് നമ്മുടെ അടിത്തറ. ഞാനും ദിവ്യയും മാത്രമായിരുന്നെങ്കിൽ വല്ലാതെ ബോറടിച്ചേനെ. കുട്ടികൾ നമ്മളെ വല്ലാതെ റിലാക്സ് ചെയ്യിക്കും.
ലോക്ഡൗൺ ഏറ്റവുമധികം ബാധിച്ച ഒരു ഇൻഡസ്ട്രിയിലാണ് ഞാൻ ജോലി ചെയ്യുന്നത്. ഹൃദയം എന്ന സിനിമ ചെയ്യുമ്പോഴും ആ സിനിമ എപ്പോഴാണ് റിലീസ് ചെയ്യാൻ പറ്റുകയെന്ന് എനിക്കിപ്പോഴുമറിയില്ല. ആർക്കുമറിയില്ല.
അത്രയും അനിശ്ചിതാവസ്ഥയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ പോലും പല നെഗറ്റീവായ ചിന്തകൾ മനസിൽ വരുമ്പോഴും അത് മാറിപ്പോകുന്നത് കുട്ടികളുള്ളതുകൊണ്ടാണ്.
ശരിക്കും നമ്മൾ കുട്ടികളെയല്ല കുട്ടികൾ നമ്മളെയാണ് നോക്കുന്നത്. – വിനീത് ശ്രനിവാസൻ