കൊടകര: ഇത്തവണത്തെ ക്രിസ്മസ് സമ്മാനവുമായി സാന്താക്ലോസിനു പകരം വിനീതയുടെ വീട്ടിലെത്തിയത് “പൗർണമി’. കേരള ലോട്ടറിയുടെ ഞായറാഴ്ച നറുക്കെടുത്ത പൗർണമി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് വാസുപുരം സ്വദേശിനിക്ക് ലഭിച്ചത്.
വാസുപുരം അപ്പാടൻ വീട്ടിൽ സുനിലിന്റെ ഭാര്യ വിനീതയെ (30) തേടിയാണ് ഭാഗ്യമെത്തിയത്. ആർ.എച്ച്.287878 എന്ന നന്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പുതുക്കാട് മാത ലോട്ടറി ഏജൻസീസിലെ തൊഴിലാളിയാണ് വിനീത. ഭർത്താവ് സുനിൽ കൊടകരയിലെ ഹോട്ടൽ തൊഴിലാളിയാണ്. ഇവർക്ക് സ്വന്തമായി ഒരു വീടുവയ്ക്കാനാണ് ആഗ്രഹം.