വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് ഹൃദയം എന്നാണ് പേരിട്ടിരിക്കുന്നത്. ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് അവസാനം പുറത്തിറങ്ങിയ പ്രണവ് മോഹൻലാൽ ചിത്രം.
വിനീത് ശ്രീനിവാസൻ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. വൈശാഖ് സുബ്രഹ്മണ്യമാണ് സിനിമ നിർമിക്കുന്നത്. 40 വർഷങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസ് നിർമാണ മേഖലയിലേക്ക് തിരികെയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ദർശന രാജേന്ദ്രനും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2020 ഓണം റിലീസായി ചിത്രം തീയറ്ററുകളിലെത്തും.