പ​രി​ശീ​ന​ത്തി​നി​ടെ പ​രി​ക്ക്; വി​നേ​ഷ് ഫോ​ഗ​ട്ട് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍​നി​ന്ന് പി​ന്മാ​റി

ന്യൂ​ഡ​ല്‍​ഹി: ഗു​സ്തിതാ​രം വി​നേ​ഷ് ഫോ​ഗ​ട്ട് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍​നി​ന്ന് പി​ന്മാ​റി. പ​രി​ശീ​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് പി​ന്മാ​റ്റ​മെ​ന്ന് താ​രം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച മും​ബൈ​യി​ല്‍​വ​ച്ച് ശ​സ്ത്ര​ക്രി​യ ഉ​ണ്ടാ​കും. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​നി​ക്ക് പ​ക​രം മ​റ്റൊ​രാ​ളെ അ​യയ്ക്ക​ണ​മെ​ന്നും താ​രം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടു​ത്ത വ​ര്‍​ഷ​ത്തെ പാ​രി​സ് ഒ​ളിന്പിക്സ് ല​ക്ഷ്യ​മി​ട്ട് വൈ​കാ​തെ പ​രി​ശീ​ല​നം പു​ന​രാം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

2018ലെ ​ജ​ക്കാ​ര്‍​ത്ത ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ സ്വ​ര്‍​ണം നേ​ടി​യ താ​ര​മാ​ണ് ഫോ​ഗ​ട്ട്. അ​ടു​ത്ത​യി​ടെ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ബ്രി​ജ് ഭൂ​ഷ​ന്‍ സിം​ഗി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ല്‍​ത​ന്നെ താ​രം ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തെ ത​ന്നെ ഫോ​ഗ​ട്ടി​ന് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യത് വി​വാ​ദ​മാ​യി​രു​ന്നു. സ​ര്‍​ക്കാ​രും താ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള ഒ​ത്തു​തീ​ര്‍​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്ര​യ​ല്‍​സ് ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശ​നം.

Related posts

Leave a Comment