എന്‍റെ വിധി… അപ്പീൽ വിധിവരുംമുമ്പ് ഗു​സ്തി​യോ​ട് വി​ട​പ​റ​ഞ്ഞ് വിനേഷ് ഫോഗട്ട്

പാ​രീ​സ്: ഒ​ളി​മ്പി​ക്സ് ഗു​സ്തി​യി​ൽ നി​ന്നും അ​യോ​ഗ്യ​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് വി​നേ​ഷ് ഫോ​ഗ​ട്ട്. ഇ​നി മ​ത്സ​രി​ക്കാ​ൻ ശ​ക്തി​യി​ല്ലെ​ന്നും ഗു​സ്തി​യോ​ട് വി​ട​പ​റ​യു​ക​യാ​ണെ​ന്നും ഗു​ഡ്ബൈ റെ​സ​ലിം​ഗ് എ​ന്നും സ​മൂ​ഹ​മാ​ധ്യ​ത്തി​ൽ കു​റി​ച്ചാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു. ഇ​നി ക​രു​ത്ത് ബാ​ക്കി​യി​ല്ല. എ​ല്ലാ​വ​രും ത​ന്നോ​ടു ക്ഷ​മി​ക്ക​ണ​മെ​ന്നും വി​നേ​ഷ് വ്യ​ക്ത​മാ​ക്കി.

ഗു​സ്തി ഫൈ​ന​ലി​ലെ അ​യോ​ഗ്യ​ത​ക്കെ​തി​രെ വി​നേ​ഷ് ഫോ​ഗ​ട്ട് ന​ൽ​കി​യ അ​പ്പീ​ലി​ൽ കാ​യി​ക കോ​ട​തി​യു​ടെ വി​ധി ഇ​ന്ന് വ​രാ​നി​രി​ക്കെ​യാ​ണ് പ്ര​ഖ്യാ​പ​നം.

50 കി​ലോ ഫ്രീ​സ്റ്റൈ​ല്‍ ഗു​സ്തി​യി​ല്‍ സെ​മി​യി​ല്‍ ക്യൂ​ബ​യു​ടെ യു​സ്നെ​ലി​സ് ഗു​സ്മാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​നേ​ഷ് ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്.

എ​ന്നാ​ല്‍ ഭാ​ര പ​രി​ശോ​ധ​ന​യി​ല്‍ 100 ഗ്രാം ​കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment