വംശീയതയ്ക്കെതിരേ പോരാട്ടം തുടരും: വിനീഷ്യസ് ജൂണിയർ

ബ​​ലോ​​ണ്‍ ദോ​​ർ അ​​വാ​​ർ​​ഡി​​ൽനി​​ന്ന് ത​​ന്നെ ത​​ഴ​​ഞ്ഞ​​തി​​ലു​​ള്ള പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ. “എ​​നി​​ക്ക് ചെയ്യേണ്ടി വന്നാൽ ഞാ​​ൻ ഇ​​ത് 10 ത​​വ​​ണ കൂ​​ടി ചെ​​യ്യും.

എ​​ങ്കി​​ലും അ​​വ​​ർ ത​​യാ​​റ​​ല്ല.” (I’ll do it 10x if I have to. They’re not ready.) വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ കു​​റി​​ച്ചു. പ​​ത്ത് ത​​വ​​ണ എ​​ന്ന​​തുകൊ​​ണ്ട് എ​​ന്താ​​ണ് താ​​രം ഉ​​ദ്ദേ​​ശി​​ച്ച​​തെ​​ന്ന് വ്യ​​ക്ത​​മ​​ല്ല. വം​ശീ​യ വേ​ർ​തി​രി​വി​നെ​തി​രേ​യു​ള്ള​ പോ​രാ​ട്ടം ഇ​നി​യും തു​ട​രു​മെ​ന്ന് വി​നീ​ഷ്യ​സ് വ്യ​ക്ത​മാ​ക്കി.

ഗോ​​ൾ നേ​​ടു​​ന്ന​​ത് തു​​ട​​രും, ട്രോ​​ഫി​​ക​​ൾ നേ​​ടും. നി​​റ​​ത്തി​​ന്‍റെ പേ​​രി​​ലു​​ള്ള വം​​ശീ​​യ അ​​ധി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കെ​​തി​​രേ സം​​സാ​​രി​​ക്കും ഇ​​തൊ​​ക്കെ​​യാ​​യി​​രിക്കും ഈ ​​വാ​​ക്കു​​കൊ​​ണ്ട് ഉ​​ദ്ദേ​​ശി​​ച്ച​​തെ​​ന്നാ​​ണ് നി​​രീ​​ക്ഷ​​ക​​ർ പ​​റ​​യു​​ന്ന​​ത്. ഈ ​സ​ന്ദേ​ശം വം​ശീ​യവെ​റി​ക്കെ​തി​രേ​യു​ള്ള​താ​ണെ​ന്ന് താ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

വം​ശീ​യ വേ​ർ​തി​രി​വി​നെ​തി​രേ​യു​ള്ള വി​നീ​ഷ്യ​സി​ന്‍റെ പ്ര​തി​ക​ര​ണ​മാ​ണ് പു​ര​സ്കാ​രം നേ​ടു​ന്ന​തി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​നി​ർ​ത്തി​യ​തെ​ന്നും താ​ര​ത്തി​ന്‍റ മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. റ​​യ​​ൽ മാ​​ഡ്രി​​ഡി​​നൊ​​പ്പം ലാ ​​ലീ​​ഗ, ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, സൂ​​പ്പ​​ർ കോ​​പ്പ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് വി​​നീ​​ഷ്യ​​സി​​ന്‍റെ നേ​​ട്ടം.

ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നു​​മാ​​യി 24 ഗോ​​ളു​​ക​​ളും 11 അ​​സി​​സ്റ്റു​​ക​​ളും വി​​നീ​​ഷ്യ​​സി​​ന്‍റെ പേ​​രി​​ലു​​ണ്ട്. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ലി​​ലും സൂ​​പ്പ​​ർ കോ​​പ്പ ഫൈ​​ന​​ലി​​ലും ഗോ​​ൾ നേ​​ടി.

എ​​ന്നാ​​ൽ ബ​​ലോ​​ണ്‍ ദോ​​ർ പു​​ര​​സ്കാ​​രം ന​​ൽ​​കു​​ന്ന ഫ്ര​​ഞ്ച് മാ​​ഗ​​സി​​നാ​​യ ഫ്രാ​​ൻ​​സ് ഫു​​ട്ബോ​​ളി​​ന്‍റെ റാ​​ങ്കിം​​ഗി​​ൽ വി​​നി​​ഷ്യ​​സി​​നെ മ​​റി​​ക​​ട​​ന്ന് റോ​​ഡ്രി ജേ​​താ​​വാ​കു​​ക​​യാ​​യി​​രു​​ന്നു.

വി​​നീ​​ഷ്യ​​സി​​ന് പു​​ര​​സ്കാ​​രം ന​​ഷ്ട​​പ്പെ​​ടു​​മെ​​ന്ന് നേ​​ര​​ത്തെ സൂ​​ച​​ന ല​​ഭി​​ച്ച​​തി​​നാ​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ​​നി​​ന്ന് ആ​​രുംത​​ന്നെ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തി​​ല്ല. 2007ൽ ​​ക​​ാക്കാ ബ​​ലേ​​ണ്‍ ദോ​​ർ നേ​​ടി​​യ​​ശേ​​ഷം ബ്ര​​സീ​​ലു​​ക​​ാർ​​ക്ക് ഇ​​ത് സ്വ​​ന്ത​​മാ​​ക്കാ​​നാ​​യി​​ട്ടി​​ല്ല.

വി​​നീ​​ഷ്യ​​സി​​ന് പു​​ര​​സ്കാ​​രം ന​​ല്കാ​​ത്ത​​തി​​ൽ വ​​ലി​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളും പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​മാ​​ണ് ഫ്ര​​ഞ്ച് മാ​​സി​​ക​​യ്ക്കെ​​തി​​രേ ഉ​​ണ്ടാ​​കു​​ന്ന​​ത്. ബ്ര​​സീ​​ലി​​യ​​ൻ സ്ട്രൈ​​ക്ക​​ർ​​ക്കു പി​​ന്തു​​ണ​​യു​​മാ​​യി സ​​ഹ​​താ​​ര​​ങ്ങ​​ളും മു​​ൻ ബ്ര​​സീ​​ലി​​യ​​ൻ ക​​ളി​​ക്കാ​​രും രം​​ഗ​​ത്തെ​​ത്തി.

Related posts

Leave a Comment