കണ്ണൂർ: കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച നടത്തിയത് അഞ്ചംഗസംഘം.
സംഘത്തിലെ മുഖ്യപ്രതി ഡൽഹിയിൽ പിടിയിലായിരുന്നു. ഇയാളെ ഇന്നു കണ്ണൂരിലെത്തിക്കും. കവർച്ച നടത്തിയ നാലംഗസംഘം ഇപ്പോഴും ബംഗ്ലാദേശിലാണ് ഉള്ളതെന്ന് പോലീസിന് വിവരം ലഭിച്ചു.
മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, ഭാര്യ സരിത കുമാരി എന്നിവരെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിൽ വച്ച് ക്രൂരമായി ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വർണവും കവർന്ന സംഘത്തിലെ വലയിലായ മുഖ്യപ്രതിയിൽ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ഇന്ത്യയിലേക്ക് അതിർത്തി കടക്കാൻ കൈക്കൂലിയായി നല്കുന്നത് 6,000 രൂപയാണ്. കവർച്ച നടത്തി തിരികെ പോകുന്പോൾ 10,000 മുതൽ 15,000 രൂപവരെ നല്കണം. മറ്റൊരു കവർച്ച നടത്താനുള്ള തയാറെടുപ്പിനിടെയാണ് മുഖ്യപ്രതിയെ വലയിലാക്കിയത്.