ഏറ്റുമാനൂർ: രണ്ടാം ഭാര്യയുടെ മൊഴി നിർണായകമായി. വിവാഹ തട്ടിപ്പിനു പിന്നാലെ പീഡന കേസ് കൂടി രേഖപ്പെടുത്തിയതോടെ കാസർഗോഡ് സ്വദേശി റിമാർഡിൽ.
വിവാഹ തട്ടിപ്പു നടത്തി രണ്ടാം ഭാര്യയുമായി കണ്ണൂരിലും കാസർഗോഡും കറങ്ങി നടന്ന പ്രതിയെ പോലീസ് പിടിച്ചത് അതിവിദഗ്ദമായി. കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവങ്ങൾ പുറത്തറിഞ്ഞതോടെയാണ് ഒന്നാം ഭാര്യക്കു പിന്നാലെ രണ്ടാം ഭാര്യയും പ്രതിക്കെതിരേ നിയമനടപടിക്ക് മുതിർന്നത്. രണ്ടാം ഭാര്യയും ഏറ്റുമാനൂർ സ്വദേശിനിയുമായ യുവതിയുടെ പരാതിയിൽ പീഡന കേസിലാണ് ഇയാളെ ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുന്നത്.
ആദ്യ വിവാഹം മറച്ചുവെച്ചു രണ്ടാമതു വിവാഹം കഴിച്ച വിനോദിനെതിരേ രണ്ടാം ഭാര്യയും വീട്ടുകാരും രംഗത്തു വന്നിരിക്കുകയാണ് ഇപ്പോൾ. നിജസ്ഥിതി മനസിലാക്കിയ രണ്ടാം ഭാര്യ വീട്ടുകാർക്കൊപ്പം പോയി. ആദ്യഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന പ്രതി ജൂണിലാണ് രണ്ടാമതു വിവാഹം കഴിക്കുന്നത്.
രണ്ടാം വിവാഹം കഴിഞ്ഞു കണ്ണൂരിൽ താമസിക്കുന്ന തന്റെ അമ്മയ്ക്കു സുഖമില്ലെന്ന കളവു പറഞ്ഞു പെണ്‍കുട്ടിയുമായി ഇയാൾ നാടുവിടുകയായിരുന്നു.
ഇതേ സമയം തിരുവല്ല സ്വദേശിനിയായ ഒന്നാം ഭാര്യ ഏറ്റുമാനൂരിലെ രണ്ടാം ഭാര്യ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
രണ്ടാമതു വിവാഹം ചെയ്ത പണ്കുട്ടിയുമായി കാസർഗോഡേക്കു നാടുവിട്ട പ്രതി ഏറ്റുമാനൂരിലെ വീട്ടുകാരുമായി പെണ്‍കുട്ടിക്കു ബന്ധപ്പെടാനാവാത്ത വിധം കരുക്കൾ നീക്കുകയായിരുന്നു.
എന്നാൽ പോലീസ് ഇയാളെ പിന്തുടരുകയും കൃത്യമായ കണക്കുകൂട്ടലുകളോടെ പിടികൂടുകയുമായിരുന്നു.ഫേസ്ബുക്കിലൂടെയാണ് കാസർഗോഡ് സ്വദേശിയായ വിനോദ് ഏറ്റുമാനൂരിലെ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
തുടർന്ന് ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിൽ എത്തി വിവാഹം ആലോചിച്ചു. തന്റെ വീട് കണ്ണൂരിലാണെന്നും വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നുമാണ് ഇയാൾ പെണ്‍കുട്ടിയുടെ വീട്ടുകരോടു പറഞ്ഞിരുന്നത്.
കോവിഡ് നിയന്ത്രങ്ങളുള്ളതിനാൽ 14ന് സുഹൃത്തുക്കളുമായി എത്തി ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടിൽ വച്ചു വിവാഹം നടത്തുകയും പെണ്‍കുട്ടിയുടെ വീട്ടിൽ താമസിക്കുകയുമായിരുന്നു.
ഒന്നാം ഭാര്യ സംഭവമറിഞ്ഞ് ഏറ്റുമാനൂരിലേക്കെത്തുമെന്നു മനസിലാക്കിയ പ്രതി പെണ്‍കുട്ടിയുമായി നാടുവിടുകയായിരുന്നു.