കാ​ക്കി​ക്കു​പ്പാ​യ​ത്തി​നു​ള്ളി​ലെ  കലാകാരൻ വിനോദിനെ  ആദരിച്ച് മളങ്കുന്നത്തുകാവ് ഭരണിവേല കമ്മിറ്റി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: സ​ന്‍​മ​ന​സു​ള്ള​വ​ര്‍​ക്കു സ​മാ​ധാ​നം എ​ന്ന സി​നി​മ​യി​ല്‍ ശ്രീ​നി​വാ​സ​ന്‍ പ​റ​യും പോ​ലെ ഈ ​കാ​ക്കി​ക്കു​പ്പാ​യ​ത്തി​നു​ള്ളി​ല്‍ ഒ​രു ഹൃ​ദ​യ​മു​ണ്ട്…​ഒ​രു ക​ലാ​കാ​ര​ന്‍റെ ഹൃ​ദ​യം…മു​ള​ങ്കു​ന്ന​ത്തു​കാ​വ് സ്വ​ദേ​ശി​യും സ്പെ​ഷല്‍ ബ്രാ​ഞ്ചി​ലെ എ​എ​സ്ഐ​യു​മാ​യ വി​നോ​ദി​ന്‍റെ കാ​ക്കി​ക്കു​പ്പാ​യ​ത്തി​നു​ള്ളി​ലെ ക​ലാ​ഹൃ​ദ​യ​ത്തെ ആ​ദ​രി​ക്കാ​ന്‍ മു​ള​ങ്കു​ന്ന​ത്തു​കാ​വ് ഭ​ര​ണി​വേ​ല ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം കൊ​ടു​ത്ത​ത്.

ര​ക്ഷാ​ധി​കാ​രി വി.​ജി.​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ കോ​ഞ്ചേ​രി, സെ​ക്ര​ട്ട​റി എം.​അ​ച്യുത​ന്‍, വ​ര​ടി​യാ​ട്ടി​ല്‍ കേ​ശ​വ​ന്‍, കെ.​സു​നി​ല്‍​കു​മാ​ര്‍, കെ.​കെ.​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ആ​ദ​ര​ണ​ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ല്‍​കി.സ്കൂ​ള്‍ക​ലാ​മേ​ള​ക​ളി​ല്‍ നാ​ട​ക​ങ്ങ​ള്‍ ര​ചി​ച്ച് നാ​ട​ക​പ്രേ​മി​ക​ളു​ടെ മ​ന​സി​ല്‍ ഇ​ടംനേ​ടി​യ ക​ലാ​കാ​ര​നാ​ണ് വി​നോ​ദ്.

ജി​ല്ലാ യു​വ​ജ​നോ​ത്സ​വ​ത്തി​ല്‍ യു​പി, ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം മ​ല​യാ​ള നാ​ട​ക​ത്തി​ല്‍ വി​നോ​ദി​ന്‍റെ ര​ച​ന​ക​ളാ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ​ത്. തൃ​ശൂ​രി​ലെ മാ​ത്ര​മ​ല്ല തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കാ​സ​ര്‍​ഗോഡ് ജി​ല്ല​ക​ളി​ലെ ക​ലാ​മേ​ള​ക​ളി​ലെ​ല്ലാം വി​നോ​ദി​ന്‍റെ തൂ​ലി​ക അ​ര​ങ്ങി​ലെ​ത്തി​ച്ച നാ​ട​ക​ങ്ങ​ള്‍ സ​മ്മാ​നം നേ​ടി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ​മ്പാ​ടും നി​ര​വ​ധി ശി​ഷ്യ​ഗ​ണ​ങ്ങ​ളും ഈ ​പോ​ലീ​സു​കാ​ര​നു നാ​ട​ക​വേ​ദി​യി​ലു​ണ്ട്.

Related posts