കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പിന് ശേഷം കസ്റ്റംസിന് മുന്നിൽ ഹാജരായാൽ മതിയെന്ന് സിപിഎം നിർദേശം.
തെരഞ്ഞെടുപ്പിന് മുൻപ് ഹാജരായാൽ അത് സിപിഎമ്മിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുമെന്നും വിനോദിനി ഹാജരാകുന്നത് പ്രചാരണത്തെ ബാധിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
ഇതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ ആറിനു ശേഷമായിരിക്കും വിനോദിനി ഹാജരാകുന്നത്.