എനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല..! ഐഫോൺ വിവാദത്തില്‍ വി​നോ​ദി​നി‍ ഹാ​ജ​രാ​യേ​ക്കി​ല്ല

കൊ​ച്ചി: ഡോ​ള​ര്‍, സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന്‍ ഇ​ന്നു ക​സ്റ്റം​സ് മു​മ്പാ​കെ ഹാ​ജ​രാ​യേ​ക്കി​ല്ല.

നേ​ര​ത്തെ ര​ണ്ട് ത​വ​ണ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു.

ലൈ​ഫ് മി​ഷ​ന്‍ ക​രാ​ര്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​രി​തോ​ഷി​ക​മാ​യി വി​ല കൂ​ടി​യ ഐ ​ഫോ​ണു​ക​ള്‍ ന​ല്‍​കി​യെ​ന്ന് യു​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ ക​സ്റ്റം​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം താ​ന്‍ ആ​റ് ഐ ​ഫോ​ണു​ക​ള്‍ വാ​ങ്ങി ന​ല്‍​കി​യെ​ന്നും യു​ണി​ടാ​ക് ഉ​ട​മ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ല്‍ അ​ഞ്ച് ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ള്‍ ക​സ്റ്റം​സി​ന് നേ​ര​ത്തെ ല​ഭി​ച്ചു.

എ​ന്നാ​ല്‍ ആ​റാ​മ​ത്തേ​ത് ഉ​പ​യോ​ഗി​ച്ച​ത് കോ​ടി​യേ​രി​യു​ടെ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​നാ​ണെ​ന്നാ​യി​രു​ന്നു ക​സ്റ്റം​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

വി​നോ​ദി​നി​ക്ക് ഫോ​ണ്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. സ​ന്തോ​ഷ് ഈ​പ്പ​നെ ത​നി​ക്ക​റി​യി​ല്ലെ​ന്ന് വി​നോ​ദി​നി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ ഐ​എം​ഇ​ഐ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​നോ​ദി​നി ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യ​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് വി​വാ​ദ​മാ​കു​ന്ന​തു​വ​രെ ഐ ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് മു​മ്പ് ര​ണ്ട് ത​വ​ണ നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും വി​നോ​ദി​നി ഹാ​ജ​രാ​യി​രു​ന്നി​ല്ല. ചോ​ദ്യം ചെ​യ്യ​ല്‍ സം​ബ​ന്ധി​ച്ചു ത​നി​ക്കു നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു വി​നോ​ദി​നി​യു​ടെ വാ​ദം.

Related posts

Leave a Comment