കൊച്ചി: തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് കോടിയേരി ബാലകൃഷണന്റെ ഭാര്യ വിനോദിനി. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് ഐഫോണ്‍ നൽകിയിട്ടില്ലെന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു.
യുണിടാക് എംഡിയായ സന്തോഷ് ഈപ്പന് വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.
സ്വര്‍ണക്കടത്ത് വിവാദമാകുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പർ വഴിയാണ് സിംകാർഡ് കണ്ടെത്തിയത്.
സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1,13,000 ലക്ഷം രൂപയായിരുന്നു വില.