മുംബൈ: ഓണ്‍ലൈന്‍ പണത്തട്ടിപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് ഒരു ലക്ഷംരൂപ നഷ്ടമായി.
ബാങ്ക് എക്സിക്യുട്ടീവ് എന്ന വ്യാജേന ക്ലാംബ്ലിയെ വിളിച്ചയാള്‍ അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കിയതിനുശേഷം1.14 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പിൻവലിക്കുകയായിരുന്നു.
ഈമാസം മൂന്നിനാണ് സംഭവം നടന്നത്. കാംബ്ലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാന്ദ്ര പോലീസ് പണം വീണ്ടെടുത്തു.
കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന പേരിലാണ് തട്ടിപ്പുകാരന് കാംബ്ലിയെ വിളിച്ചത്.
വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ എടിഎം കാര്‍ഡ് ഡിസ്കണക്ട് ആകുമെന്ന് ഇയാൾ വിശ്വസിപ്പിച്ചു. വിവരങ്ങള്‍ കൈക്കലാക്കിയ തട്ടിപ്പുകാരന് പല തവണയായാണ് പണം കൈക്കലാക്കിയത്.
തുടര്‍ന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയ പണം പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഈ അക്കൗണ്ടില്‍ നിന്നുതന്നെ പിന്‍വലിച്ച് നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.