തൃശൂർ: തലയും കാലും മാത്രം രണ്ടു ബഞ്ചുകളിലാക്കി മലർന്നുകിടന്നയാളുടെ വയറിലും നെഞ്ചിലുമായി 170 സ്കൗട്ടുകൾ കയറിയിറങ്ങി.
നടുഭാഗം നിലംതൊടാത്ത ശരീരത്തിൽ മൂന്നര മിനിറ്റുകൊണ്ടാണ് ഇത്രയുംപേർ കയറിയിറങ്ങിയത്. കരാട്ടേ ബ്ലാക്ക് ബെൽറ്റ് പി.എം. വിനോദിന്റെ വയറിലാണ് ഈ അഭ്യാസം പ്രകടിപ്പിച്ചത്.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തൃശൂർ ജില്ലാ അസോസിയേഷന്റെയും സ്കൗട്ട് ഓപ്പണ്‍ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ സാഹസിക കരാട്ടേ പ്രകടനങ്ങളിലായിരുന്നു ഈ പരിപാടി.
സ്കൗട്ട് ആൻഡ് ഗൈഡ്സ് ട്രെയിനറും സ്കൗട്ട് മാസ്റ്ററുമായ പി.എം. വിനോദും തൃശൂർ റോവേഴ്സും പരിപാടിക്കു നേതൃത്വം നൽകി.
സംസ്ഥാന കമ്മീഷണർ പ്രഫ. ഇ.യു രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.കെ. ശരത് കാന്ത്, ജില്ല ഓർഗനൈസിംഗ് കമ്മീഷണർ സി.ഐ. തോമസ്, ഗ്രൂപ്പ് ലീഡർ ജോസി ബി. ചാക്കോ, റോവർ സ്കാട്ട് ലീഡർ ഇ.ജി. അജിത്ത്, ഫ്രഡിൻ എന്നിവർ പങ്കെടുത്തു.