മൂലമറ്റം: ഇടുക്കിയിൽ യുവാക്കൾക്കുനേരെ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു.
മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് ജീവനക്കാരനായ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് കൊല്ലപ്പെട്ടത്. മൂലമറ്റം സ്വദേശി പ്രദീപിനാണ് ഗുരുതരമായി പരിക്കേറ്റത്.
കാറിലെത്തിയ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.
വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം.
പ്രതി മാർട്ടിൻ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു.