മലയാള സിനിമാലോകം കണ്ട മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ശ്രീനിവാസന്. എന്നാല്‍ തിരക്കഥാ മോഷണ ആരോപണം പലപ്പോഴും ശ്രീനിവാസനെതിരേ ഉയര്‍ന്നിട്ടുണ്ട്.
ഈ ആരോപണത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വിനു കിരിയത്ത്.
മാസ്റ്റര്‍ ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
എല്ലാ കഥകളും ഏതെങ്കിലും കഥയില്‍ നിന്ന് എടുക്കുന്നതാണ്. താനും പല കഥകളില്‍ നിന്ന് തിരക്കഥ ഉണ്ടാക്കിയിട്ടുണ്ട്.
ശ്രീനിവാസനും അങ്ങനെ തന്നെയാണ്. ആരെങ്കിലും എഴുതിയ ഒരു കഥയുടെ ഭാഗമെടുത്ത് നമ്മുടേതായ രീതിയില്‍ ചെയ്യുന്നു.
അത്രയൂള്ളൂ അതിപ്പോള്‍ മലയാളത്തില്‍ നിന്നോ ഇംഗ്ലീഷില്‍ നിന്നോ ആകാമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനിവാസന്റെ എല്ലാ കഥകളും അദ്ദേഹത്തിന്റെതായ ഒരു കയ്യോപ്പ് ചാര്‍ത്താറുണ്ട്. രണ്ട് പേര് ചായ ഇടുന്നത് പോലെയാണ് കഥ എഴുതുന്നത്.
സാമ്യതകള്‍ ഉണ്ടാകും പക്ഷേ ഒരിക്കലും ഒരേ ടേസ്റ്റ് വരില്ല. അതുപോലെയാണ് പല കഥകളും.
ശ്രീനിവാസനും അതുപോലെയാണ്, അദ്ദേഹത്തിന്റെ കഥകളും അങ്ങനെയയാണ്. അതിന് മോഷ്ടിച്ചെന്ന് അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു