കൊച്ചി: സിനിമയിലെ ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ചുള്ള ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് എസ്.വി. എന് ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.
സിനിമകളിലും മറ്റും മോട്ടോര് വാഹന നിയമങ്ങള് ലംഘിക്കുന്ന ദൃശ്യങ്ങളുണ്ടെങ്കില് അക്കാര്യത്തില് മുന്നറിയിപ്പു നല്കി സബ് ടൈറ്റില് പ്രദര്ശിപ്പിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുറ്റിയാടി ആസ്ഥാനമായുള്ള അസോസിയേഷന് ഓഫ് വെഹിക്കിള് ഓണേഴ്സ് കേരളയാണ് ഹര്ജി നല്കിയത്.
അടുത്തിടെയിറങ്ങിയ 2018 എന്ന സിനിമയടക്കമുള്ളവയില് ഹെല്മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്ന ദൃശ്യം ഉണ്ടെന്നും ഇത്തരം ദൃശ്യങ്ങള് പ്രദര്ശിപ്പിക്കുമ്പോള് നിയമലംഘനമാണിതെന്നു വ്യക്തമാക്കി സബ് ടൈറ്റില് നല്കണമെന്നാണ് ഹര്ജിക്കാരുടെ ആവശ്യം.