എസ്എസ്എല്‍സി പ്ലസ്ടു റിസള്‍ട്ടുകളെല്ലാം വന്നു കഴിഞ്ഞു. വിജയിച്ചവരെ അഭിനന്ദിക്കുകയും പരാജയപ്പെടുകയോ മാര്‍ക്ക് കുറയുകയോ ചെയ്തവരെ സ്വാന്തനിപ്പിക്കുകയോ ചെയ്യുന്നതിന്റെ തിരക്കിലാണ് ആളുകളെല്ലാം. എന്നാല്‍ ചരിത്രം ജയിച്ചവന്റെ മാത്രമല്ല, തോറ്റവന്റെ കൂടിയാണെന്ന് ഓര്‍മിപ്പിക്കുകയാണ് ചില ആളുകളുടെ അനുഭവക്കുറിപ്പുകള്‍.
ആ കൂട്ടത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ് വിപിന്‍ദാസിന്റെ കുറിപ്പ്. ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റ വിപിന്‍ ഭാവിയില്‍ ഇംഗ്ലീഷ് അധ്യാപകനായ കഥയാണ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:
ഞാന്‍ തോറ്റിരുന്നു…
തോറ്റവര്‍ ഉണ്ടെങ്കില്‍ വിഷമിക്കരുത്
എന്റെ ഇംഗ്ലീഷിന്റെ മാര്‍ക് കണ്ട് ചിരിവരുന്നുണ്ടോ???
ഇന്ന് ഞാന്‍ ഒരു ഇംഗ്ലീഷ് അധ്യാപകനാണ്..
നിങ്ങള്‍ അറിയാന്‍…..
ഒരു വ്യക്തിക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം അയാളുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് ലഭിക്കുക. അതായത് വെളുപ്പിന് എഴുന്നേറ്റ് പഠിക്കുന്ന വിദ്യാര്‍ഥി, തന്റെ ഇന്നത്തെ സന്തോഷം ത്യജിച്ച് നാളയിലെ വലിയ സന്തോഷങ്ങള്‍ക്കായി പരിശ്രമിക്കുമ്പോലെ, നാളെയിലെ സന്തോഷങ്ങള്‍ക്കായി ചില കഷ്ടപ്പാടുകള്‍ കൂടി സഹിക്കുവാന്‍ തയ്യാറാവുകയാണെങ്കില്‍ ജീവിത വിജയം സുനിശ്ചിതമാണ്….
NB- തോറ്റപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചര്‍ ആകണം എന്ന് തന്നെയായിരുന്നു….