ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ദിനമാണ് മേയ് ഒന്ന്. ജീവിതത്തിലെ ദുർവിധികളോട് പടപൊരുതി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന കഠിനാധ്വാനികളുടെ ദിനം. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം സ്വപ്നം കണ്ട ജീവിതത്തെ പാതിവഴിയിലുപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങുന്ന നിരവധി വ്യക്തികത്വങ്ങൾ നമ്മൾക്കു ചുറ്റും കാണാം.
ഇപ്പോഴിത തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് മെഡിക്കൽ റെപ്രസന്റേറ്റീവായ വിപിൻ ഒളവണ്ണ എന്ന യുവാവ് ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഏറെ കൈയടി നേടുന്നത്. ഈ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ് കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയ കാര്യം അഭിമാനത്തോടെയാണ് ഈ യുവാവ് കുറിക്കുന്നത്.
കൂലിപ്പണി ചെയ്തിരുന്ന നാളുകളിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കയ്പേറിയ ഓർമകളായി വിപിൻ ഓർക്കുന്നു. എന്നാൽ “ജീവിതം എത്രനാൾ മുന്നോട്ട് പോയാലും അഭിമാനത്തോടെ ഞാൻ പറയും ഒരു കാലത്ത് ഞാനുമൊരു കൂലിപ്പണിക്കാരനായിരുന്നു’ എന്ന് കുറിച്ചാണ് വിപിൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം