മലയാളത്തിന്റെ ലേഡി സൂപ്പര്‍സസ്റ്റാറാണ് മഞ്ജുവാര്യര്‍. അഭിനയത്തിലും സാമൂഹ്യപ്രതിബദ്ധതയിലും മുന്നില്‍ നില്‍ക്കുന്ന നടിയെക്കുറിച്ചും അവരുടെ ചെറുപ്പക്കാലത്തെപ്പറ്റിയും ഓര്‍ത്തെടുക്കുകയാണ് ക്യാമറമാനും സംവിധായകനുമായ വിപിന്‍ മോഹ.
തൂവല്‍കൊട്ടാരം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴെ മഞ്ജുവിനെ എനിക്കറിയാം. ഇന്നത്തെ പോലെ പക്വതയുള്ള മഞ്ജു ആയിരുന്നില്ല അത്, ആരെയും അനുസരിക്കാത്ത കുസൃതിക്കാരിയായിരുന്നു.
പലപ്പോഴും മഞ്ജുവിന്റെ കുസൃതികള്‍ അവര്‍ക്കു തന്നെ പാരയായിട്ടുണ്ട്. കറങ്ങി കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇടുകയും ഒടുവില്‍ മഞ്ജുവിന്റെ വിരലിനു സാരമായ രീതിയില്‍ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.
നിരവധി സിനിമകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള വിപിന്‍ മോഹന്‍ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വേണ്ടിയാണു ഏറെയും പ്രവര്‍ത്തിച്ചിട്ടുള്ളത്.