വി​ബി​ന്‍ മോ​ഹ​ന​ന്‍റെ ക​രാ​ര്‍ നീ​ട്ടി ബ്ലാ​സ്റ്റേ​ഴ്‌​സ്

കൊ​ച്ചി: മി​ഡ്ഫീ​ല്‍​ഡ​ര്‍ താ​രം വി​ബി​ന്‍ മോ​ഹ​ന​നു​മാ​യു​ള്ള ക​രാ​ര്‍ നാ​ലു വ​ര്‍​ഷ​ത്തേ​ക്കു​കൂ​ടി പു​തു​ക്കി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി. 2029 വ​രെ​യു​ള്ള ക​രാ​റി​ല്‍ താ​രം ഒ​പ്പു​വ​ച്ചു.

2020ല്‍ ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ യൂ​ത്ത് വിം​ഗി​ല്‍ ചേ​ര്‍​ന്ന വി​ബി​ന്‍ 2022ലാ​ണ് ഫ​സ്റ്റ് ടീ​മി​ലെ​ത്തു​ന്ന​ത്. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍), ഡ്യൂ​റ​ന്‍റ് ക​പ്പ്, സൂ​പ്പ​ര്‍ ക​പ്പ് തു​ട​ങ്ങി ഒ​ട്ടേ​റെ സു​പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കാ​ന്‍ ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ഈ ​മി​ഡ്ഫീ​ല്‍​ഡ​റി​നു സാ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​തു​വ​രെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നാ​യി 28 മ​ത്സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ടു​കെ​ട്ടി. അ​ണ്ട​ര്‍ 23 ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കും വി​ബി​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

 

Related posts

Leave a Comment