ചാത്തന്നൂർ: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. പാരിപ്പളളി കരിന്പാലൂർ വിദ്യാഭവനിൽ വിപിൻ വിജയൻ (23) ആണ് പിടിയിലായത്.
ഇയാൾ കുറെ കാലമായി വിവാഹഭ്യർഥനയുമായി യുവതിയുടെ പിന്നാലെ നടക്കുകയായിരുന്നു.
യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് പാരിപ്പളളിയിൽ സ്കൂട്ടർ വച്ച് തിരുവനന്തപുരത്തേക്ക് പോയ യുവതിയെ ഇയാൾ കാത്ത് നിൽക്കുകയായിരുന്നു.
മടങ്ങിയ എത്തിയ യുവതിയോട് വിവാഹാഭ്യർഥനയുമായി വീണ്ട ും സമീപിച്ചെങ്കിലും യുവതി ഇയാളുടെ ആവശ്യം നിരാകരിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ യുവതിയുടെ കാതിൽകിടന്ന കമ്മൽ നഷ്ടപ്പെട്ടു. തുടർന്ന് യുവതിയുടെ പേഴ്സും മൊബൈൽ ഫോണും ബലമായി പിടിച്ച് വാങ്ങി.
തുടർന്ന് ഒളിവിൽ പോയ ഇയാൾ പാരിപ്പളളി പ്ലാവിൻമൂട് ജംഗ്ഷന് സമീപം നിൽക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.