ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ വെടിഞ്ഞ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യം വിട നൽകി. ഡല്‍ഹി ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു.
പ്രഥമ സംയുക്ത സൈനിക മേധാവിയോടുള്ള ആദരസൂചകമായി സൈന്യം 17 ഗണ്‍ സല്യൂട്ട് നൽകി. ബിപിന്‍ റാവത്തിന്റെ ചിതയിൽ തന്നെ ഭാര്യ മധുലികയും രാജ്യത്തിന്റെ അഭിമാനമായി എരിഞ്ഞടങ്ങി. മക്കളായ കൃതികയും തരിണിയുമാണ് ചിതയിൽ അഗ്നിപകർന്നത്.
സംസ്കാര ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശ സേനാമേധാവികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.