ആരെങ്കിലും പറയുന്നതു കേട്ട് എടുത്തുചാടി ഒന്നും ചെയ്യരുതെന്ന് അറിവുള്ളവർ കുട്ടികളോടും മറ്റും പറഞ്ഞുകൊടുക്കാറുള്ള കാര്യമാണ്.
അതിപ്പോൾ കാമുകനായാലും ജീവിതപങ്കാളിയായാലും അങ്ങനെ മാത്രമേ ചെയ്യാവൂ. അല്ലെങ്കിൽ ചൈനക്കാരിയായ യുവ മോഡലിന് പറ്റിയതുപോലെയൊക്കെ സംഭവിച്ചെന്നിരിക്കും!
ചൈനയിലെ ഹുനാൻ പ്രവിശ്യയിൽനിന്നുള്ള ഒരു മോഡൽ തന്റെ കാമുകന്റെ വാക്കുകേട്ട് പ്രവർത്തിച്ചതിന് വലിയ വിലയാണ് നൽകേണ്ടിവന്നത്.
സെങ് എന്നാണ് മോഡലിന്റെ പേര്. മോഡലായതുകൊണ്ടുതന്നെ ശരീരഭാരം അവർ നിയന്ത്രിച്ചിരുന്നു. എന്നാൽ, ഇവരുടെ കാമുകൻ തനിക്കിഷ്ടം തടിച്ചിരിക്കുന്ന പെൺകുട്ടികളെയാണെന്നും നല്ല തടി വച്ചാൽ നിന്നെ വിവാഹം ചെയ്യാമെന്നും പറഞ്ഞു.
ശരിക്കും പ്രണയത്തിലായിരുന്ന യുവതി ശരീരഭാരം കൂട്ടാനുള്ള ശ്രമം തുടങ്ങി. പലവിധത്തിലുള്ള കാര്യങ്ങൾ ചെയ്ത് ഒറ്റമാസംകൊണ്ട് 35 കിലോ ഭാരം കൂട്ടുകയും ചെയ്തു.
എന്നാൽ, ഭാരം കൂടിയതോടെ സെങ്ങിന് മോഡലിംഗ് ജോലി നഷ്ടപ്പെട്ടു. അതുകൊണ്ടു തീർന്നില്ല, പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഭാരം കൂട്ടാൻ ആവശ്യപ്പെട്ട കാമുകനാകട്ടെ അവളെ ഉപേക്ഷിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ മോഡൽതന്നെയാണ് തന്റെ ദുരനുഭവം പങ്കുവച്ചത്. തനിക്ക് വേർപിരിയുന്നതിൽ പ്രശ്നമൊന്നുമില്ലെന്നും എന്തിനാണ് തെറ്റായ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നതെന്നും യുവതി ചോദിക്കുന്നതു കേട്ടാൽ സങ്കടം തോന്നും.