85-ആം വയസ്സിൽ ‘ദാദി കി രസോയി’ എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ യാത്ര ആരംഭിച്ച വിജയ് നിശ്ചൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റാണ്. നിശ്ചൽ പാചക വീഡിയോകൾ ചെയ്യുകയും തന്റെ ചാനലിലൂടെ പാചക പാഠങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പാചകക്കുറിപ്പുകളും കിടിലൻ അടിക്കുറിപ്പുകളും കൊണ്ട് നിശ്ചൽ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്. നിങ്ങളുടെ അഭിനിവേശത്തെ പിന്തുടരുമ്പോൾ പ്രായം ഒരു സംഖ്യ മാത്രമാണെന്ന് അവരുടെ ഡിജിറ്റൽ യാത്ര തെളിയിക്കുന്നു.
നിശ്ചൽ അവരുടെ പിതാവിൽ നിന്ന് പാചകം പഠിച്ചു. 85-ാം വയസ്സിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാനുള്ള നിർദ്ദേശം നൽകിയത് ചെറുമകനാണ്. ഇൻസ്റ്റാഗ്രാമിൽ അവർക്ക് 831,000 ആരാധകരുണ്ട്.
ഇപ്പോൾ മുട്ടയില്ലാത്ത കേക്കിന്റെ പാചകക്കുറിപ്പ് പങ്കിടുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുകയാണ്. നവംബർ 17 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ നിരവധി കമന്റുകളോടെ 1.1 ദശലക്ഷം വ്യൂസ് നേടി.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക