കല്ലട ജീവനക്കാരുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പഴയ സംഭവം സന്തോഷം തരുന്നുവെന്ന് ഹണി പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം
ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല.ആറു വർഷം ജോലി ചെയ്ത നഗരമാണ് ബാംഗ്ലൂർ. നാട്ടിൽ നിന്ന് അങ്ങോട്ടേക്കുള്ള കല്ലട ബസ്സിലെ രാത്രി യാത്രക്കിടയിൽ ബാലൻസ് തെറ്റി വീഴാൻ പോണ പോലെ അഭിനയിച്ച് നെഞ്ചത്ത് കൈ വെച്ച കിളിക്കിട്ട് ഒരു പൊട്ടീരു കൊടുത്തിട്ടുണ്ട്.മനപ്പൂർവ്വം അയാളത് ചെയ്തതാന്ന് ഉറപ്പായിരുന്നു. മേത്ത് പുഴു കേറിയ പോലെ വന്ന അറപ്പ്. കലാശിപ്പാളയം എത്തണ വരെ ആ അറപ്പും കൊണ്ടിരുന്നു. ബാങ്കിൽ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു.പരപരാ വെളുപ്പിന് കലാശിപ്പാളയത്ത് ബസ് നിർത്തിയതും സഖാക്കൾ മിത്രങ്ങൾ കാത്തു നിന്നിരുന്നു.
എന്റെ ബാഗെടുത്ത് റോഡിലേക്ക് വെച്ച് പത്തനംതിട്ടക്കാരൻ സഖാവ് സനൽ, കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിർത്തി.”തല്ലെടീ… ” എന്നൊരു അലർച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി.പിന്നവർ എനിക്കവസരം തന്നില്ല. അവരുടെ വക തല്ലിന്റെ ദീപാവലി ആരുന്നു. പിടിച്ചു മാറ്റാൻ വന്ന ഡ്രൈവർക്കിട്ടും കിട്ടി.ഈ ഇലക്ഷൻ കാലത്ത് കല്ലട ബസിലെ ഗുണ്ടകളെ പോലീസ് പിടിച്ച വാർത്ത വായിക്കുമ്പോ പഴേ ആ തല്ലിന്റെ കഥ ഓർത്ത് വല്ലാത്തൊരു സന്തോഷം…!