നല്ല സൗഹൃദങ്ങൾ കിട്ടുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്.
പേരാമ്പ്ര ഗവ. യു.പി സ്കൂളിലെ കലോത്സവം നടക്കുന്നതിനിടയിൽ കെെ ഒടിഞ്ഞ തന്റെ കൂട്ടുകാരന് ഭക്ഷണം വാരി കൊടുക്കുന്ന കുട്ടിയുടെ വീഡിയോ വെെറലാവുകയാണ്.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അവരുടെ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തതോടെ വീഡിയോ ശ്രദ്ധ നേടി.
മനുഷ്യരുടെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം അവരുടെ ദയയുടെയും സ്നേഹത്തിന്റെയും പ്രവൃത്തികളാണ്.
പേരാമ്പ്ര ഗവ. യു.പി സ്കൂളിലെ കലോത്സവം നടക്കുന്നതിനിടയിൽ കൈയ്ക്ക് സുഖമില്ലാത്ത അഞ്ചാം ക്ലാസുകാരന് ഭക്ഷണം വാരി നൽകുന്ന ഒന്നാം ക്ലാസുകാരൻ സാബിത്ത് എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ ഷെയർ ചെയ്തത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.