ലോകമേ ലജ്ജിക്കുക! യജമാനനും കുടുംബവും വയറുനിറയെ ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നും കഴിക്കാനില്ലാത ഇരിക്കുന്ന വേലക്കാരിയുടെ ചിത്രം വൈറലാകുന്നു

viral_നന്മയില്ലാത്ത ആ വീട്ടുടമസ്ഥനെയും കുടുംബത്തെയും എന്തു വിളിക്കണം. ലോകം ചോദിക്കുകയാണ്. മൈക്കിള്‍ ഫെനി എന്ന ഇന്തോനേഷ്യന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ ലോകമെങ്ങും സംസാരവിഷയം. ഭക്ഷണത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന സന്ദേശം കൂടിയാണ് ഇൗ ചിത്രം പകര്‍ന്നു തരുന്നത്. വീട്ടുജോലിക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയ്ക്ക് ഒരു തുള്ളി വെള്ളം പോലും നല്‍കാതെ പട്ടിണിക്കിരുത്തി ധനിക കുടുംബം ഭക്ഷണം കഴിക്കുന്നതാണ് ചിത്രത്തിലുള്ളത്.

ഇന്തോനേഷ്യയിലെ ഏതോ റെസ്‌റ്റോറന്റില്‍ നിന്നുള്ളതാണ് ദൃശ്യം. മാതാപിതാക്കളും കുട്ടികളും തീന്‍മേശ നിറഞ്ഞ വിഭവങ്ങള്‍ കഴിക്കുകയാണ്. തൊട്ടപ്പുറത്ത് മാറി വേലക്കാരിയും ഇരിപ്പുണ്ട്. ഏറിപ്പോയാല്‍ 16-18 വയസ് മാത്രമാണ് അവള്‍ക്കു കാണൂ. ധനിക കുടുംബം പുറത്ത് ഭക്ഷണം കഴിക്കുവാന്‍ പോയപ്പോള്‍ കൂടെ കൂട്ടിയതാണ് വീട്ട് ജോലിക്കാരിയായ ബാലികയെ. സോഷ്യല്‍മീഡിയയില്‍ ലക്ഷങ്ങളാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

Related posts