നേരിട്ടു കാണാന്‍ കാര്യമായ ഭംഗിയില്ലാത്ത ദൃശ്യങ്ങള്‍ പോലും അതീവ സുന്ദരമായി പകര്‍ത്തുന്നതില്‍ മിടുക്കുള്ളവരാണ് പല ഫോട്ടോഗ്രാഫര്‍മാരും.
പല മോഡലുകളും ഫോട്ടോഷൂട്ടില്‍ തിളങ്ങി നില്ക്കുമ്പോള് യഥാര്‍ഥത്തില്‍ അതിനു പിന്നിലുള്ളത് ഫോട്ടോഗ്രാഫര്‍മാരുടെ വൈദഗ്ധ്യം ആവും എന്നത് മിക്കവരും വിസ്മരിക്കുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാടോടിയെ മോഡലാക്കി വൈറല്‍ ഫോട്ടോഷൂട്ട് നടത്തിയ മഹാദേവന് തമ്പി എന്ന ഫോട്ടോഗ്രാഫര്‍ ഫോട്ടോഗ്രാഫറുടെ സൗന്ദര്യാസ്വാദന മികവിന് ഉദാഹരണമാണ്.
അതുപോലെ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മിഥുന് സര്‍ക്കര എന്ന ഫോട്ടോഗ്രാഫര്‍. ഒരുപാട് ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ ഒരു കിടിലന്‍ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്.
പതിവിനു വിപരീതമായി വെറൈറ്റി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് മിഥുന്. ശ്രീകുട്ടി സുനില്‍കുമാര്‍ എന്ന മോഡലിനെ വെച്ച് അദ്ദേഹം നടത്തിയ ഫോട്ടോ ഷൂട്ട് ആണ് വൈറലായത്. കറുപ്പിനേഴഴക് എന്ന് പറയുന്നത് വെറുതെയല്ല എന്ന മട്ടിലാണ് ശ്രീകുട്ടി സുനില്‍കുമാര്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഭംഗി എന്നുള്ളത് നിറത്തില്‍ അല്ല എന്ന് വിളിച്ചോതുന്ന ഫോട്ടോഷൂട്ട് ആണ് മിഥുന് നടത്തിയത്. നിറമാണ് ഭംഗിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും വിശ്വസിക്കുന്ന ആള്‍ക്കാരുണ്ട്.
അതുകൊണ്ടുതന്നെ നിറത്തിന്റെ പിന്നാലെയാണ് എല്ലാവരും. പക്ഷേ നിറം അല്ല സൗന്ദര്യം എന്ന് വിളിച്ചോതുകയാണ് ശ്രീക്കുട്ടി സുനില്‍കുമാര്‍. അതീവ സുന്ദരിയായി എണ്ണക്കറുപ്പില്‍ ക്യൂട്ട് സ്മൈലില്‍ ആണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.