ബംഗുളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിൽ താമസിക്കാനൊരു സ്ഥലം കണ്ടെത്തുക എന്നത് നിസാര കാര്യമല്ല. ഇതിനിടെ തെറ്റായ വാഗ്ദാനങ്ങളിൽ വീണ് പറ്റിക്കപ്പെട്ടവർ നിരവധിയാണ്.
അടുത്തിടെ മുംബൈയിൽ ഒരു വാടക വീട് കണ്ടെത്തുന്നതിനായ് യുവതി ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായ് നടത്തിയ ഹാസ്യ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടാണ് ഇപ്പോൾ വൈറലാകുന്നത്. ഈ ലഘുവായ സംഭാഷണം സോഷ്യൽ മീഡിയയിൽ ചിരി പടർത്തി.
സുബി എന്ന യുവതിയ്ക്ക് റെയിൽവേ ട്രാക്കിന് സമീപത്താണ് ഇയാൾ വീട് കണ്ടെത്തിയത്. തുടർന്ന് ഇവിടെ താമസിച്ചാൽ ഉണ്ടാകുന്ന ട്രെയിനിന്റെ ശബ്ദത്തെ കുറിച്ച് അവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിന് ബ്രോക്കർ നൽകുന്ന പ്രതികരണമാണ് വൈറലായിരിക്കുന്നത്.
‘ലൊക്കേഷൻ റെയിൽവേ ട്രാക്കിന് അടുത്താണ്; ട്രെയിനിന്റെ ശബ്ദം പ്രശ്നമൊന്നും ഇല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’.’ഏയ് മാം, ടെൻഷനാകണ്ട, ഞാൻ ഇവിടെയുണ്ട്’. ഇങ്ങനെയായിരുന്നു ബ്രോക്കറുടെ മറുപടി.
പോസ്റ്റിന് ഇരുപതിനായിരത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു.’എല്ലാ ദിവസവും, അവൻ ശബ്ദം ഇല്ലാതാക്കാൻ ട്രാക്കുകളിൽ തലയിണകൾ ഇടും, സുഹൃത്തേ, അവൻ നിങ്ങളെ രണ്ട് വാക്കുകളിൽ സമാധാനിപ്പിച്ചു’ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.
😂😂😂😂😂😂😂😂😂 pic.twitter.com/okUDQglAf2
— subiii (@_subiii_) October 26, 2023