‘വി​മാ​നം വൈ​കാ​നു​ള്ള കാ​ര​ണം’: ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ നൃ​ത്തം ചെ​യ്യു​ന്ന റീ​ലു​മാ​യി യാ​ത്ര​ക്കാ​രി; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തും പ​ങ്കി​ടു​ന്ന​തും ഇ​പ്പോ​ൾ ട്രെ​ൻ​ഡാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ​പ​ല സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സും തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളാ​ണ് വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​മെ​ന്ന് അ​റി​ഞ്ഞി​ട്ടും ശ്ര​ദ്ധി​ക്ക​പ്പെ​ടു​വാ​ൻ വേ​ണ്ടി​യാ​ണ് ഇ​ക്കൂ​ട്ട​ർ ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന​ത്.

അ​ടു​ത്തി​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. അ​തി​ൽ അ​വ​സാ​ന​ത്തേ​ത് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണ്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​രി​യാ​ണ് മ​റ്റ് യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ൽ​വ​ച്ച് റീ​ൽ ചി​ത്രീ​ക​രി​ച്ച​ത്. 

യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ ഈ ​സ്ത്രീ​യു​ടെ നൃ​ത്തം ശ്ര​ദ്ധി​ക്കാ​ത്ത മ​ട്ടി​ൽ ഇ​രി​ക്കു​മ്പോ​ൾ മ​റ്റ് ചി​ല​രാ​ക​ട്ടെ പ​ര​സ്പ​രം ഞെ​ട്ട​ലോ​ടെ നോ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ​സ​ൽ​മ ഷെ​യ്ഖ് എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. ത​മി​ഴ് ആ​ക്ഷ​ൻ ചി​ത്ര​മാ​യ ബാ​ഷ​യി​ലെ ജ​ന​പ്രി​യ ത​മി​ഴ് ഗാ​ന​മാ​യ സ്റ്റൈ​ൽ സ്‌​റ്റൈ​ലി​ൽ എ​ന്ന ഗാ​ന​ത്തി​നാ​ണ് അ​വ​ർ നൃ​ത്തം ചെ​യ്യു​ന്ന​ത്. 2 ദ​ശ​ല​ക്ഷ​ത്തോ​ളം വ്യൂ​സാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി​പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യെ​ത്തി​യ​തും. 

“യാ​ത്ര​ക്കാ​ര​ന് വ​ള​രെ​യ​ധി​കം നാ​ണ​ക്കേ​ട് തോ​ന്നി … മാ​ത്ര​മ​ല്ല, അ​ത്ത​രം വി​ഡ്ഢി​ത്ത​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് ഇ​ത് അ​വ​രു​ടെ സ്വ​കാ​ര്യ വി​മാ​ന​മ​ല്ല….””​വി​മാ​ന​ങ്ങ​ൾ വൈ​കാ​നു​ള്ള കാ​ര​ണം…” പൊ​തു​സ്ഥ​ല​ത്ത് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ന​മു​ക്കെ​ല്ലാ​വ​ർ​ക്കും നാ​ണ​മി​ല്ലേ? ഓ​ഹ്. അ​വ​ൾ ധൈ​ര്യ​ശാ​ലി​യാ​ണെ​ന്ന് ഞാ​ൻ അ​ഭി​ന​ന്ദി​ക്ക​ണോ അ​തോ അ​വ​ളു​ടെ റീ​ൽ തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ ക​ളി​യാ​ക്ക​ണോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല’​എ​ന്നി​ങ്ങ​നെ പോ​കു​ന്നു വീ​ഡി​യോ​യ്ക്ക് വ​ന്നി​രി​ക്കു​ന്ന ക​മ​ന്‍റു​ക​ൾ.

 

 

 

Related posts

Leave a Comment