ഭാര്യയുടെ കൂടെ ഷോപ്പിംഗിന് പോവുന്ന സമയം മിക്ക ഭർത്താക്കൻമാരും ബോറടിച്ച് ഒരു സെെഡിൽ പോയി ഇരിക്കുകയാണ് പതിവ്. ബോഡോമിന് സ്വദേശിയായ ഹാരി മഡോക്സ് എന്ന യുവാവ് തന്റെ ഭാര്യക്കൊപ്പം ഷോപ്പിംഗിനു പോയ സമയം ബോറടി മാറ്റാനായി ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ.
ഭാര്യക്ക് കാർ ഓടിക്കാൻ അറിയാത്തതിനാൽ ഭാര്യക്കൊപ്പം പോയതായിരുന്നു ഹാരി. ഭാര്യ ഷോപ്പിംഗിൽ തിരക്കിലാണ്. കാത്തു നിന്ന് മടുത്ത ഹാരി ഷോപ്പിംഗ് കഴിഞ്ഞ് തന്നെ വിളിച്ചാൽ മതി എന്ന ഉറപ്പിൽ നേരെ പോയത് സെന്റ് ഓസ്റ്റലിലെ പോര്ത്തപ്പീന് ബീച്ചിലേക്കാണ്. അവിടെ എത്തി ഹാരിയുടെ കണ്ണുകൾ ആദ്യം ഉടക്കിയത് ബീച്ചിന്റെ തീരത്ത് ചിതറി കിടന്ന കല്ലുകളിലാണ്.
ബീച്ചിലെ കല്ലുകള്‍ പെറുക്കി എടുത്ത് ഹാരി മനോഹരമായ സൃഷ്ടി തയ്യാറാക്കി. സമയം കളയാന്‍ ചെയ്ത കല്ല് ശില്പത്തെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. നിരവധി പേരാണ് ഹാരിയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇതിന് മുന്‍പും ഹാരി നിർമിച്ച ശില്പങ്ങള്ക്ക് നിരവധി പ്രശംസ നേടിയിട്ടുണ്ട്. ബീച്ചില്‍ തയ്യാറാക്കിയ ശില്പത്തിന് അനന്തരവളായ ലീയാനിയുടെ പേരാണ് ഹാരി നല്‍കിയിരിക്കുന്നത്.