ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു കൊച്ചുമക്കള്‍ സെള്‍ഫിയെടുക്കുന്നതിനിടെ കിണറ്റുകരയില്‍ വെള്ളം കോരിക്കൊണ്ടിരുന്ന അമ്മൂമ്മ കിണറ്റില്‍ വീഴുന്നത്. സെല്‍ഫി ദുരന്തം എന്ന പേരില്‍ പ്രചരിച്ചിരുന്ന ആ വീഡിയോ യഥാര്‍ത്ഥമല്ലെന്നും തന്റെ വീമ്പ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചിത്രീകരിച്ചതാണെന്നും വ്യക്തമാക്കി സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഈ രംഗം ചിത്രീകരിക്കുന്നതിന്റെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണ് വീമ്പ് എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത്. സിനിമക്കു മുമ്പ് അതില്‍ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്‌ക്കെതിരെയുള്ള സമരമെന്ന് നിലയ്ക്കുമാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ സംവിധായകനെ വിമര്‍ശിച്ചാണ് ഭൂരിഭാഗം ആളുകളും രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ വിഡിയോയിലൂടെ പറയാന്‍ ഉദ്ദേശിച്ചത് എന്താണോ അതാണ് ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണമെന്ന് വിവിയന്‍ പറയുന്നു.
‘എല്ലാവരും പറയുന്നതിന്റെ പുറകിലുള്ള വികാരം എനിക്ക് മനസ്സിലാവും. ഞാനും ഈ ചതിയുടെ ഭാഗമാണ്. ഇതല്ലെങ്കില്‍ വേറെ വിഡിയോ.. ഇത് തെളിയിക്കാന്‍ എന്നെ കൊണ്ട് സാധിച്ചു എന്നതിലും. എല്ലാരേയും ഒരു കാര്യത്തില്‍ ഒരുമിപ്പിക്കാന്‍ സാധിച്ചതിലും ദൈവത്തിന് നന്ദി. വ്യാജ ന്യൂസിനെതിരെയുള്ള സമരം. നിങ്ങളോരുത്തരും അതിന്റെ ഭാഗമാണ്. കാലം തെളിയിക്കും.’വിവിയന്‍ പറഞ്ഞു.
https://youtu.be/Smx1NHyTCsg