ബംഗളൂരുവിൽ ഓട്ടോയേക്കാൾ പ്രചാരത്തിലാണ് ഇപ്പോൾ യൂബര്‍, റാപ്പിഡോകളുടെ ബൈക്ക് ടാക്സികള്‍. ഈ ബൈക്ക് ടാക്സികളിലൂടെ ഡ്രൈവർമാർക്ക് നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഒരു മാസം തന്റെ വരുമാനം 80,000 -ത്തിനും 85,000 -ത്തിനും ഇടയിലാണെന്ന് പറയുന്ന ഒരു ബൈക്ക് ടാക്സി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
യൂബറിന്റേയും റാപ്പിഡോയുടെയും റൈഡറായി ജോലി ചെയ്യുന്ന തനിക്ക് പ്രതിമാസം 80,000 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ടെന്ന് ഒരാൾ അഭിമാനത്തോടെ അവകാശപ്പെട്ടു. തന്റെ കഠിനാധ്വാനത്താലും അർപ്പണബോധത്താലും ലഭിക്കുന്ന വരുമാനമെന്ന് അവൻ പറയുന്നു.
ഗിഗ് എക്കണോമിയിൽ ജോലി ചെയ്യുമ്പോൾ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ അവനെ അനുവദിച്ചതെങ്ങനെയെന്ന് ആ മനുഷ്യന്റെ വാക്കുകൾ എടുത്തുകാണിച്ചു. ബെംഗളൂരു പോലുള്ള തിരക്കേറിയ നഗരത്തില്‍ താങ്ങാവുന്ന വിലയിലും വേഗത്തിലും സാധ്യമാകുന്ന ഗതാഗതത്തിന്റെ ആവശ്യം വര്‍ദ്ധിക്കുമ്പോള്‍, അദ്ദേഹത്തിന്റെ കഥ, ഈ മേഖലയിലെ വരുമാന അവസരങ്ങളെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് കർണാടക പോർട്ട്ഫോളിയോ കുറിച്ചു.