സാങ്കേതിക വിദ്യകളുടെ വരവോടെ മനുഷ്യരുടെ ജീവിതശൈലി തന്നെ മാറിയിരിക്കുകയാണല്ലൊ.
എന്നാല്‍ ഈ കുതിച്ചുചാട്ടത്തിനൊപ്പം മാറാന്‍ പഴയ തലമുറയിലെ എല്ലാവര്ക്കും ഇനിയും കഴിഞ്ഞിട്ടില്ല എന്നതൊരു സത്യമാണ്. പക്ഷെ ചിലരാകട്ടെ കാലത്തിനൊപ്പം കൃത്യമായി മുന്നേറുന്നുണ്ടുതാനും.
അടുത്തിടെ കല്പക് ഫോട്ടോഗ്രഫി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പങ്കുവച്ച വീഡിയോയില്‍ അല്പം പ്രായമുള്ള ദമ്പതിമാര്‍ സെല്ഫിയെടുക്കുന്നതാണുള്ളത്.
ട്രെയിനിലുള്ളില്‍ ഇരുന്നാണ് ഇവര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ഇവര്‍ക്ക് ചിത്രം പകര്‍ത്താനാവുന്നില്ല.
ഒടുവില്‍ ട്രെയിനില്‍ നിന്നിറങ്ങും മുമ്പാണ് ദമ്പതിമാര്‍ ഈ സെല്‍ഫി എടുക്കുന്നത്. ഏതായാലും ഇവരുടെ ഈ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. “ഇത് യഥാര്‍ഥ സ്നേഹത്തിന്റെ നേര്‍ചിത്രം’ എന്നാണൊരു ഉപയോക്താവ് അഭിപ്രായപ്പെടുന്നത്.