ശുചിമുറിയില്‍ കയറിക്കൂടിയ ഒരു പാമ്പിനെ പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ശുചിമുറിയ്ക്കു പുറത്ത് പാമ്പിന്റെ വാല് കണ്ട് പിടിച്ചു വലിച്ച പാമ്പുപിടിത്തക്കാരനെ ഞെട്ടിച്ചു കൊണ്ട് പുറത്ത് വന്നതാവട്ടെ പത്തിവിരിച്ച കൂറ്റന്‍ രാജവെമ്പാല.
ദക്ഷിണ കന്നഡ ജില്ലയിലെ ഒരു വീട്ടിലെ ശുചിമുറിയിലാണ് രാജവെമ്പാല കയറിയത്. പാമ്പുപിടുത്ത വിദഗ്ധനായ അശോക് ആണ് പാമ്പിനെ പിടികൂടാന്‍ ഇവിടെയെത്തിയത്.
ശുചിമുറിയുടെ വെളിയിലേക്ക് നീണ്ടുകിടന്ന പാമ്പിന്റെ വാലില്‍ പിടിച്ച് പുറത്തേക്ക് വലിച്ചതും പത്തിവിരിച്ച് കൂറ്റന്‍ രാജവെമ്പാല പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.
14 അടിയോളം നീളമുള്ള കൂറ്റന്‍ പാമ്പാണ് പത്തിവിരിച്ച് ആക്രമിക്കാന്‍ പുറത്തേക്കെത്തിയത്. പാമ്പിന്റെ വാലിലെ പിടിവിട്ട് അതിവിദഗ്ധമായി പിന്നോട്ട് മാറിയ അശോക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് നടുക്കുന്ന ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പാമ്പു പിടുത്തത്തിലുള്ള വൈദഗ്ധ്യവും പരിചയവുമാണ് അശോകിനു തുണയായത്.
പാമ്പുകളെ എങ്ങനെ ജനവാസകേന്ദ്രങ്ങില്‍ നിന്നു നീക്കാം, പ്രത്യേകിച്ചും രാജവെമ്പാലയെ എന്നതിന് ഉദാഹരണമാണ് ഈ വിഡിയോ എന്ന് പര്‍വീണ്‍ കസ്വാന് വിശദീകരിച്ചു.