കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന പല വാർത്തകളും ചിത്രങ്ങളും വീഡിയോകളും യഥാർഥത്തിൽ സത്യവുമായി യാതൊരു ബന്ധവും ഇല്ലാത്തവയായി പിന്നീട് മാറാറുണ്ട്.
ഇത്തരം വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്പോൾ തന്നെ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ ചിലരെങ്കിലും ശ്രദ്ധിക്കാറുമുണ്ട്.
എന്നിരുന്നാലും പലപ്പോഴും വ്യാജ വാർത്തകളും വീഡിയോകളും ഭൂരിപക്ഷം പേരെയും തെറ്റിദ്ധരിപ്പിച്ച് കുഴിയിൽ ചാടിക്കുന്നതും നിത്യേന കാണുന്നതാണ്.
ഇത്തരം സംഭവങ്ങൾ തടയുന്നതിന് കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് ലൈവ് ആക്കി നിർത്താൻ തുടങ്ങിയത് അടുത്തിടെയാണ്.
ഇതോടെ സോഷ്യൽ മീഡയയിൽ വൈറൽ ആകുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും വാർത്തകളുടെയും ഉള്ളറകൾ തെരഞ്ഞ് കേരള പോലീസ് പിറകെ പോയി സത്യം കണ്ടെത്താറുമുണ്ട്.
കഴിഞ്ഞ ദിവസം വൈറലായ വീഡിയോയുടെ കള്ളത്തരം പൊളിച്ചും കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതേ എന്ന മുന്നറിയിപ്പോടെയാണ് കേരള പോലീസിന്റെ പോസ്റ്റ്.
ലോറി ഓടിക്കുന്പോൾ സ്റ്റിയറിംഗ് കെട്ടിയിട്ട് ഡ്രൈവർ പിൻസീറ്റിലേക്ക് മാറുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചിരിച്ചിരുന്നത്.