ഫാന്‍സി കഫേയും മള്‍ട്ടി നാഷണല്‍ കോഫി ശൃംഖലകളും എല്ലായിടത്തും എത്തിയെങ്കിലും പരമ്പരാഗത ഫില്‍ട്ടര്‍ കോഫിയ്ക്ക് ഇപ്പോഴും ആവശ്യക്കാര്‍ ഏറെയാണ്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഷെഫ് ഫില്‍ട്ടര്‍ കോഫി തയാറാക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഫുഡ് വ്ളോഗറായ ഫുഡ് അഡിക്റ്റാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്.
പോണ്ടിച്ചേരിയിലെ ഒരു പ്രാദേശിക കോഫി ബാറില്‍ നിന്നുള്ള വീഡിയോയാണിത്. ഫിൽട്ടർ കോഫി നൽകുവാനായി ത്രികോണത്തിന്റെ രൂപത്തില്‍ പത്ത് ഗ്ലാസുകളാണ് നിരത്തിവച്ചിരിക്കുന്നത്. അതിലേക്ക് പഞ്ചസാര താളത്തിലായാണ് അയാള്‍ വിതറുന്നത്.
പിന്നാലെ കാപ്പിയും ഗ്ലാസിലേക്ക് ഒഴിച്ചുകൊടുക്കുകയാണ്. അയാളുടെ കൈകളുടെ ചലനം കണ്ണിമവെട്ടാതെ നോക്കിയിരുത്തുന്നത് പോലെയാണ്. ഇതിന് പിന്നാലെ പാല് ഒഴിച്ച് ചൂടുള്ള ഈ മിശ്രിതം അയാള്‍ ഗ്ലാസിലടിക്കുകയും ചെയ്യുന്നു.
ഈ ഫില്‍ട്ടര്‍ കോഫി ഉണ്ടാക്കുന്നത് കണ്ടാല്‍ തന്നെ കുടിക്കാൻ തോന്നും. അതുപോലെ തന്നെയാണ് അയാള്‍ ആ കോഫി ഉണ്ടാക്കുന്ന വിധവും. ആരായാലും ഒന്ന് നോക്കി നിന്ന് പോകും.
വീഡിയോ കാണുന്നവരുടെ കണ്ണിൽ ആ കൗതുകം ഉണ്ടാക്കിയെടുക്കാൻ ഈ ഫിൽട്ടർ കോഫിയ്ക്ക് സാധിക്കും. സോഷ്യല്‍ മീഡിയയില്‍ വീഡിയോ കണ്ടതിന് ശേഷം ഒരുപാട് പേരാണ് കമന്റുകളായെത്തിയതും.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക